പോ​ട്ട-​ഇ​രി​ങ്ങാ​ല​ക്കു​ട സം​സ്ഥാ​ന​പാ​തയിൽ മാ​ൻ​ഹോ​ളുകൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു
Sunday, January 13, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പോ​ട്ട-​ഇ​രി​ങ്ങാ​ല​ക്കു​ട സം​സ്ഥാ​ന​പാ​ത​യി​ൽ മെ​ക്കാ​ഡം ടാ​റിം​ഗി​നു​ശേ​ഷം മാ​ൻ​ഹോ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്നു.

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മെ​ക്കാ​ഡം ടാ​റി​ട്ട റോ​ഡി​ലാ​ണു മാ​ൻ​ഹോ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ൽ ആ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന ട​ണ​ലി​ലേ​ക്കു​ള്ള മാ​ൻ​ഹോ​ളു​ക​ൾ മൂ​ന്ന് ഇ​ഞ്ച് ക​ന​ത്തി​ൽ പു​തു​താ​യി ടാ​റിം​ഗ് ന​ട​ത്തു​ന്പോ​ൾ തീ​ർ​ച്ച​യാ​യും മൂ​ടി​പ്പോ​കും. അ​ത്ര​യും​ഭാ​ഗം മാ​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തി പൊ​ളി​ച്ചു​നീ​ക്കി പു​തി​യ മാ​ൻ​ഹോ​ളു​ക​ൾ സ്ഥാ​പി​ച്ച് അ​ട​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​യാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്.
പൊ​ളി​ച്ച ഭാ​ഗം അ​ട​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം ന​ല്ല ഭം​ഗി​യാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്നു​ണ്ട ്.