ക​ന​ക​മ​ല​യി​ൽ കാ​ടു​വി​ഴു​ങ്ങി വി​ഷ​വ​ള്ളി​ക​ൾ
Sunday, January 13, 2019 1:00 AM IST
കൊ​ട​ക​ര: സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് വ​ന​ത്തി​ലേ​ക്കു പ​ട​ർ​ന്ന വി​ഷ​പ്പ​യ​റി​ന്‍റെ വ​ള്ളി​ക​ൾ ക​ന​ക​മ​ല താ​ഴ്‌വാ​ര​ത്തി​ൽ കാ​ട് വി​ഴു​ങ്ങു​ന്നു.വ​ന​ഭൂ​മി​യി​ലെ നൂ​റു​ക​ണ​ക്കി​നു മ​ര​ങ്ങ​ളാ​ണ് വ​ള്ളി​ക​ൾ പ​ട​ർ​ന്നു​ക​യ​റി വ​ള​ർ​ച്ച മു​ര​ടി​ച്ച് ന​ശി​ക്കു​ന്ന​ത്.

വ​നാ​തി​ർ​ത്തി​യി​ലെ തോ​ട്ട​ത്തി​ൽ നി​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പ​യ​ർ വ​ള്ളി​ക​ൾ വ​ന​ത്തി​ലേ​ക്ക് പ​ട​ർ​ന്ന​ത്. ഇ​പ്പോ​ൾ ഏ​ക്ക​ർ ക​ണ​ക്കി​ന് പ്ര​ദ​ശ​ത്തെ മ​ര​ങ്ങ​ളേ​യും കു​റ്റി​ച്ചെ​ടി​ക​ളേ​യും ഈ ​വ​ള്ളി​ക​ൾ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. വ​ലി​യ മ​ര​ങ്ങ​ളേ​യും വ​ള്ളി​ക​ൾ മൂ​ടി​യി​ട്ടു​ണ്ട്്്. പ​യ​ർ​വ​ള്ളി​ക​ൾ മൂ​ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ വൃ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​ത്ത​താ​ണ് ഇ​വ​യു​ടെ വ​ള​ർ​ച്ച മു​ര​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് ഈ ​വ​ള്ളി​ക​ൾ പ​ട​ർ​ന്ന് വ​ന​ത്തി​ലെ കൂ​ടു​ത​ൽ മ​ര​ങ്ങ​ളെ പി​ടി​യി​ലൊ​തു​ക്കു​ന്നു.

താ​ഴ്‌വര​യി​ൽ പ​ട​രു​ന്ന വി​ഷ​വ​ള്ളി കാ​ടി​നെ മു​ഴു​വ​ൻ വി​ഴു​ങ്ങി​യാ​ണ് വ​ള​രു​ന്ന​ത്. വി​ഷ​വ​ള്ളി​ക​യ​റു​ന്ന വ​ൻ​വൃ​ക്ഷ​ങ്ങ​ൾ​പോ​ലും ഉ​ണ​ങ്ങി ന​ശി​ക്കാ​നി​ട​വ​രു​ത്തു​ന്നു. വ​നാ​തി​ർ​ത്തി​യി​ലെ സ്വ​കാ​ര്യ കൃ​ഷി​ഭൂ​മി​യി​ൽ പ​ട​ർ​ത്തി​യ വ​ള്ളി​ക​ളാ​ണ് അ​തി​രു​ക​ൾ ഭേ​ദി​ച്ച് വ​ന​മേ​ഖ​ല​യാ​കെ വ്യാ​പി​ച്ചി​ട്ടു​ള്ള​ത്. റ​ബ്ബ​ർ തോ​ട്ട​ത്തി​ലെ മ​റ്റു​ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വ​ള​ർ​ത്തി​യ വ​ള്ളി​ക​ളാ​ണ് വ​ന​ത്തി​ലേ​ക്ക് പ​ട​ർ​ന്ന് മ​ര​ങ്ങ​ലെ വി​ഴു​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. .തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ് വി​ഷ​വ​ള്ളി​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തെ​ങ്കി​ലും വ​ന​ത്തി​ലേ​ക്ക് വ്യാ​പി​ച്ച വ​ള്ളി താ​ഴ്വ​ര​യാ​കെ പ​ട​ർ​ന്നി​രി​ക്ക​യാ​ണ്. മ​റ്റ് ചെ​ടി​ക​ളെ​വി​ഴു​ങ്ങി വ​ള​രെ​പെ​ട്ടെ​ന്നാ​ണ് വ​ള്ളി വ​ള​രു​ന്ന​ത്. വെ​ട്ടി​മാ​റ്റി​യാ​ലും വി​ഷ​വ​ള്ളി​നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യു​ക​യി​ല്ല.

വ​ള്ളി​യു​ടെ വേ​രൂ​ന്നി​യ​ഭാ​ഗം ക​ണ്ടു​പി​ടി​ച്ച് വേ​രൊ​ടെ പി​ഴു​തു ക​ള​ഞ്ഞാ​ലേ ഇ​വ​യെ നീ​ക്കം ചെ​യ്യാ​നാ​കൂ. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണാ​ർ​ഥം വ​ള്ളി​ക​ൾ നീ​ക്കം ചെ​യ്തെ​ങ്കി​ലും വ​ന​മേ​ഖ​ല​യി​ലേ​ക്ക് പ​ട​ർ​ന്ന വി​ഷ​വ​ള്ളി ന​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.