മ​റ്റം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാളിനു തുടക്കം
Sunday, January 13, 2019 1:07 AM IST
മ​റ്റം: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെയും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​നു തുടക്കമായി. രൂ​പം എ​ഴു​ന്ന​ള്ളി​ക്കൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സിസ്റ്റന്‍റ് വി​കാ​രി ഫാ. ​ജി​ക്സ​ണ്‍ മാ​ളോ​ക്കാ​ര​ൻ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.
തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​നും, 7.30 നും, ​പ​ത്തി​നും, ഉ​ച്ച​തി​രി​ഞ്ഞ് 5.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​മോ​ൻ പൊ​ന്തേ​ക്ക​ൻ കാ​ർ​മി​ക​നാ​കും. ഫാ. ​പി​ന്‍റോ പു​ലി​ക്കോ​ട്ടി​ൽ സ​ന്ദേ​ശം ന​ല്കും. രാ​ത്രി 10 ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം നടക്കും.