കാ​ൻ​സ​ർ പ​രി​ശോ​ധ​ന​ക്കു നൂ​റോ​ളം സ്ത്രീ​ക​ൾ; 15 പേ​ർ​ക്കു വി​ദ​ഗ്ധ പ​രി​ശോ​ധ​ന
Sunday, January 13, 2019 1:07 AM IST
കേ​ച്ചേ​രി: ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തിന്‍റെ​യും ചൂ​ണ്ട​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ക​ൾ​ക്കാ​യു​ള്ള കാ​ൻ​സ​ർ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ നൂ​റോ​ളം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു. 15 പേ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രെ പ​ഴ​ഞ്ഞി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേക്കു മാറ്റാൻ നിർദേശം നല്കി.
കേ​ച്ചേ​രി അ​നൂ​ഗ പാ​ല​സി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​തി സു​രേ​ഷ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എം.​ സ​ലീം വി​ശ​ദീ​ക​ര​ണം ന​ല്കി.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു വ​ർ​ഗീ​സ്, വെ​ങ്കി​ട​ങ്ങ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​കെ.​ സൗ​മ്യ എ​ന്നി​വ​ർ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ്സ​ണ്‍ ചാ​ക്കോ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ, ആ​രോ​ഗ്യ -​ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്തം​ഗം വി.​സി.​ സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ല്കി.