ഗു​രു​വാ​യൂ​ർ ഉ​ത്സ​വം: ​പ്രാ​ദേ​ശി​ക​ക്കാ​രു​ടെ യോ​ഗം നാളെ
Sunday, January 13, 2019 1:07 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പെ​ട്ട് ദേ​വ​സ്വം ന​ട​ത്താ​റു​ള്ള പ്രാ​ദേ​ശി​ക​ക്കാ​രു​ടെ യോ​ഗം നാളെ ന​ട​ക്കും.​ വൈ​കീ​ട്ട് നാ​ലി​നു ദേ​വ​സ്വം ഓ​ഫീ​സി​ലെ കു​റൂ​ര​മ്മ ഹാ​ളി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം.​
ക്ഷേ​ത്രോ​ത്സ​വ​ത്തി​നു​ള്ള കൊ​ടി​ക്ക​യ​ർ ദേ​വ​സ്വം നേ​രി​ട്ടാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.​ ഇ​തി​ന്‍റെ പേ​രി​ൽ ചി​ല​ർ ഭ​ക്ത​രി​ൽ നി​ന്നും സം​ഭാ​വ​ന പി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്ക​യ​റി​ന്‍റെ പേ​രി​ൽ സം​ഭാ​വ​ന ന​ൽ​കി വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ൻ ഭ​ക്ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചു.​
ഫെ​ബ്രു​വ​രി 17 ന് ​മൂ​ന്നി​ന് ആ​ന​യോ​ട്ട​വും രാ​ത്രി കൊ​ടി​യേ​റ്റ​വു​ം നടക്കും. 26​ ന് ആ​റാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.