നി​റം ചാ​ർ​ത്ത​ലി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ചി​ത്ര​ര​ച​നാ​ക്ക​ള​രി
Sunday, January 13, 2019 1:18 AM IST
കൊ​ച്ചി: കു​ട്ടി​ക​ളി​ലെ ക​ലാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നു കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബി​നാ​ലെ വേ​ദി​യാ​യ ഫോ​ർ​ട്ടു​കൊ​ച്ചി ക​ബ്രാ​ൾ യാ​ർ​ഡ് ആ​ർ​ട്ട് റൂ​മി​ൽ പ​രി​ശീ​ല​ന​ക്ക​ള​രി ന​ട​ത്തി. ചി​ത്ര​കാ​ര​ൻ സു​നി​ൽ വ​ല്ലാ​ർ​പാ​ടം നേ​തൃ​ത്വം ന​ൽ​കി. വെ​റും ക​ട​ലാ​സി​ൽ ഷെ​യ്ഡു​ക​ൾ വ​ര​ച്ചാ​ണു കു​ട്ടി​ക​ളെ അ​ദ്ദേ​ഹം രൂ​പ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത്.

പ്ര​തി​ഭ​യു​ള്ള കു​ട്ടി​ക​ൾ​ക്കു ചെ​റി​യ​തോ​തി​ലു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കി​യാ​ൽ​ത​ന്നെ അ​വ​ർ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്നും എ​ന്നാ​ൽ ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ത് ന​ട​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ 20 അ​ടി നീ​ള​മു​ള്ള പ്ര​ത​ല​ത്തി​ൽ വി​വി​ധ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.