പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ര​ണ്ടാം​ഘ​ട്ടം ഇ​ന്നു​മു​ത​ൽ
Sunday, January 13, 2019 1:24 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളേ​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 22 വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 15നു ​ക്രൗ​ണ്‍ പ്ലാ​സ​യി​ൽ ന്യൂ ​ട്രെ​ൻ​ഡ്സ് ഇ​ൻ അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ നോ​ബ​ൽ ജേ​താ​വാ​യ പ്ര​ഫ.​റോ​ബോ​ർ​ട്ട് എ​ച്ച്. ഗ്ര​ബ്, മു​ൻ നോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഇ​പ്പോ​ഴ​ത്തെ ക​മ്മ​റ്റി അം​ഗ​വു​മാ​യ പ്ര​ഫ. ജോ​ണ്‍ എ​ർ​ലിം​ഗ് ബാ​ക്ക് വാ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഹാ​ഫ് മാ​ര​ത്തോ​ണ്‍, അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം, ഗാ​ലാ എ​ക്സി​ബി​ഷ​ൻ, പ്ലാ​റ്റി​നം ജൂ​ബി​ലി കോ​ണ്‍​ക്ലേ​വ്, ഇ​ന്നൊ​വേ​റ്റീ​വ് കോ​ണ്‍​ടെ​സ്റ്റ്, ഇ​ന്‍റ​ർ കോ​ള​ജ് ഫെ​സ്റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​വി. തോ​മ​സ് എം​പി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പ്ര​ശാ​ന്ത് പാ​ല​യ്ക്കാ​പ്പി​ള്ളി, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.