പ്രളയം തകർത്ത വീ​ടുകളുടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി ബോ​ളി​വു​ഡ് താ​രം
Sunday, January 13, 2019 1:24 AM IST
ആ​ലു​വ: പ്ര​ള​യം ദു​രി​തം​വി​ത​ച്ച തു​രു​ത്തി​ൽ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സും മ​ല​യാ​ള താ​രം ശ്വേ​താ മേ​നോ​നും. ഹാ​ബി​റ്റാ​റ്റ് ഫോ​ര്‍ ഹ്യൂ​മാ​നി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ജാ​ക്വി​ലി​ന്‍ നി​ര്‍​മി​ക്കു​ന്നു' എ​ന്ന പേ​രി​ലു​ള്ള 500 വീ​ടു​ക​ളു​ടെ പ​ദ്ധ​തി​ക്കാ​യാ​ണ് ജാ​ക്വി​ലി​ന്‍ ആ​ലു​വ​യി​ലെ​ത്തി​യ​ത്. പ്ര​ള​യ​ത്തി​ല്‍ വീ​ടു ന​ഷ്ട​പ്പെ​ട്ട ശ്രീ​ദേ​വി-​അ​നി​ല്‍​കു​മാ​ര്‍ ദ​മ്പ​തി​ക​ള്‍​ക്കു വീ​ടു നി​ര്‍​മി​ക്കാ​നാ​യി ഇ​രു​വ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​യാ​ണ് ആ​ലു​വ തു​രു​ത്തി​ൽ എ​ത്തി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഹോ​ളോ​ബ്രി​ക്സു​ക​ൾ എ​ടു​ത്തു​വ​ച്ചും ക​ര​ണ്ടി​യു​പ​യോ​ഗി​ച്ച് സി​മ​ന്‍റ് തേ​ച്ചും ഇ​രു​വ​രും സ​ജീ​വ​മാ​യി.
ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന തു​രു​ത്തി​ലാ​ണ് ഹാ​ബി​റ്റാ​റ്റ് ര​ണ്ടു​വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. മു​ത്തൂ​റ്റ് എം. ​ജോ​ര്‍​ജ് ഫൗ​ണ്ടേ​ഷ​നാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​ജു​മോ​ന്‍, ഹാ​ബി​റ്റാ​റ്റ് ഫോ​ര്‍ ഹ്യു​മാ​നി​റ്റി ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​ജ​ന്‍ സാ​മു​വ​ല്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ചു.