ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ല്‍ റോ​ഡു​ക​ള്‍ക്കായി 500 കോടി
Sunday, January 13, 2019 1:29 AM IST
ത​ളി​പ്പ​റ​ന്പ്: ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 283 കോ​ടി രൂ​പ​യു​ടെ എ​ട്ട് റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 500 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ല്‍ ന​ട​ന്നു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ദേ​ശീ​യ​പാ​ത-​മ​ല​യോ​ര​പാ​ത വി​ക​സ​ന​ത്തി​നു വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യ്ക്കു പു​റ​മെ​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി റോ​ഡി​ന്‍റെ​യും മെ​യി​ന്‍ റോ​ഡി​ന്‍റെ​യും മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ളി​പ്പ​റ​മ്പ-​ഇ​രി​ട്ടി റോ​ഡി​ലെ ചി​റ​വ​ക്ക് മു​ത​ലു​ള്ള 375 മീ​റ്റ​ര്‍ ഭാ​ഗം ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്യു​ന്ന​തോ​ടൊ​പ്പം 12 മീ​റ്റ​റാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 1.83 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ഇ​രു ഭാ​ഗ​ത്തും ഓ​വു​ചാ​ല്‍ പു​തു​ക്കി​പ്പ​ണി​യു​ക​യും ന​ട​പ്പാ​ത​യും കൈ​വ​രി​യും നി​ര്‍​മി​ക്കു​ക​യും ചെ​യ്യും. 98 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് മൂ​ത്തേ​ട​ത്ത് ഹൈ​സ്‌​കൂ​ള്‍ മു​ത​ല്‍ ക​പ്പാ​ലം വ​രെ​യു​ള്ള ത​ളി​പ്പ​റ​മ്പ് മെ​യി​ന്‍ റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി വി​ക​സി​പ്പി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളും ബ്രാ​ക്ക​റ്റി​ൽ തു​ക​യും എ​ന്ന ക്ര​മ​ത്തി​ൽ ചൊ​റു​ക്ക​ള- കൊ​ളോ​ളം എ​യ​ര്‍​പോ​ര്‍​ട്ട് ലി​ങ്ക് റോ​ഡ് (42 കോ​ടി), ത​ളി​പ്പ​റ​മ്പ് -പ​ട്ടു​വം-​ചെ​റു​കു​ന്ന് റോ​ഡ് (20 കോ​ടി), കു​പ്പം-​പാ​ണ​പ്പു​ഴ- ക​ണാ​രം​വ​യ​ല്‍ റോ​ഡ് (57.6 കോ​ടി), മ​യ്യി​ല്‍-​കാ​ഞ്ഞി​രോ​ട് റോ​ഡ് (24.6 കോ​ടി), ത​ളി​പ്പ​റ​മ്പ്-​കു​റ്റി​യേ​രി-​കാ​ട്ടാ​മ്പ​ള്ളി ക​ട​വ് -ത​ടി​ക്ക​ട​വ് റോ​ഡ് (68 കോ​ടി), മ​ല​പ്പ​ട്ടം പ​റ​മ്പ്- പാ​വ​ന്നൂ​ര്‍ മൊ​ട്ട റോ​ഡ് (30.7 കോ​ടി), അ​മ്മാ​ന​പ്പാ​റ-​ച​പ്പാ​ര​പ്പ​ട​വ് റോ​ഡ് (20 കോ​ടി), ഇ.​ടി.​സി-​പൂ​മം​ഗ​ലം-​മ​ട​ക്കാ​ട് റോ​ഡ് (20 കോ​ടി) . ഇ​തി​നു പു​റ​മെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വി​വി​ധ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കാ​നും കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു​മാ​റ്റാ​നു​മു​ള്ള സു​മ​ന​സു​ക​ളു​ടെ സ​ന്ന​ദ്ധ​ത​യാ​ണ് ചി​റ​വ​ക്ക് മു​ത​ല്‍ ക​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​തെ​ന്നും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി.​കെ. ശ്രീ​മ​തി എം​പി, ത​ളി​പ്പ​റ​ന്പ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ള്ളാം​കു​ളം മ​ഹ്മൂ​ദ്, ആ​ന്തൂ​ർ മു​നി​സി​പ്പി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ, പി.​കെ. ശ്യാ​മ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ. ​വി. നാ​രാ​യ​ണ​ന്‍, എ. ​രാ​ജേ​ഷ് , മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ല്‍​സ​ല പ്ര​ഭാ​ക​ര​ന്‍, പി​ഡ​ബ്ല്യു​ഡി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​ന​യി​ർ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ എം.​എ​ന്‍. ജീ​വ​രാ​ജ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ജി​ഷാ കു​മാ​രി, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അലൈൻമെന്‍റ്് മാറ്റിയത് വീടുകളെ ബാധിക്കുന്നതിനാൽ

കു​റ്റി​ക്കോ​ല്‍- കു​പ്പം ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​ന് ആ​ദ്യ​ത്തെ അ​ലൈൻ​മെ​ന്‍റ് മാ​റ്റാ​നു​ള​ള കാ​ര​ണം വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​മു​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​ലാ​ണെ​ന്നും അ​ല്ലാ​തെ വ​യ​ല്‍ നി​ക​ത്താ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മി​ച്ച​ത​ല്ലെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ചി​ല​ര്‍ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും ധാ​ര്‍​മി​ക​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​തൊ​ക്കെ കെ​ട്ട​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് മു​ത​ല്‍ ക​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് 12 മീ​റ്റ​റാ​ക്കു​ന്ന പ്ര​വൃത്തി​യും ന​ഗ​ര​ത്തി​ലെ ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ളു​ടെ മെ​ക്കാ​ഡം പ്ര​വൃത്തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നു വേ​ണ്ടി സ്ഥ​ല​വും വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​ത്തി​ല്‍ അ​സ്വ​സ്ഥ​രാ​ണ്. ആ​കെ​യു​ള​ള ആ​ശ്ര​യം ന​ഷ്ട​മാ​യ​വ​രാ​ണ് പ​ല​രും. ഇ​വ​ര്‍​ക്ക് പു​തി​യ താ​വ​ള​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും പു​തി​യ സം​ര​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നും കു​ടും​ബ​ത്തി​ലെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കി​ട്ടി​യേ മ​തി​യാ​കൂ. അ​ത് കി​ട്ടാ​താ​യ​തോ​ടെ അ​വ​ര്‍ മാ​ന​സിക​പീ​ഢ​ന​ത്തി​ന് ഇ​ര​യാ​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.