ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ 600 കോ​ടി​യു​ടെ റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്കും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍
Sunday, January 13, 2019 1:36 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളും അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നു 600 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍.
ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​യ മ​തു​ക്കോ​ത്ത്- കാ​പ്പാ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണു ഗ​താ​ഗ​ത​ക്കു​രു​ക്ക്.
ന​ല്‍​കാ​ന്‍ ഫ​ണ്ട് ഇ​ല്ലാ​ഞ്ഞി​ട്ട​ല്ല. റോ​ഡ് നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണു പ്ര​ശ്‌​നം. 100 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം റോ​ഡു​ള്ള ചു​രു​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണു ക​ണ്ണൂ​ര്‍.
റോ​ഡു​ക​ള്‍ മു​ഴു​വ​ന്‍ അ​ഞ്ച് മു​ത​ല്‍ അ​ഞ്ച​ര മീ​റ്റ​ര്‍ വ​രെ​യാ​ണു വീ​തി. ക​ണ്ണൂ​രി​ന്‍റെ ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ന​ല്‍​കാ​ന്‍ ജ​ന​ങ്ങ​ള്‍ സ​ന്ന​ദ്ധ​രാ​വ​ണം. പ്ര​തി​ഫ​ല​മാ​യി മി​ക​ച്ച വി​ല സ്ഥ​ല​ത്തി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ നി​ല​വി​ലു​ള്ള റോ​ഡു​ക​ള്‍ 12 മീ​റ്റ​റാ​ക്കി ഉ​യ​ര്‍​ത്തും.
വി​ദ​ഗ്ധ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണു റോ​ഡ് നി​ര്‍​മി​ക്കു​ക.
ന​ല്ല ന​ട​പ്പാ​ത​ക​ള്‍, ഓ​ട​ക​ള്‍, കേ​ബി​ളു​ക​ള്‍ റോ​ഡ് മു​റി​ക്കാ​തെ സ്ഥാ​പി​ക്കു​ന്ന​തി​നു ഡ​ക്കു​ക​ള്‍, റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​നു ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം, പൂ​ന്തോ​ട്ടം എ​ന്നി​വ​യും റോ​ഡു​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 7000 കോ​ടി​യു​ടെ​യും കേ​ര​ള​ത്തി​ലാ​കെ ഒ​രു ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ റോ​ഡ്- പാ​ലം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ന്ന​തോ​ടു കൂ​ടി വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ കൂ​ടി​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ മൂ​ന്നു റോ​ഡു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​യി ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ആ​റു റോ​ഡു​ക​ള്‍ കൂ​ടി വി​ക​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 17,765,450 രൂ​പ​യാ​ണു മ​തു​ക്കോ​ത്ത്- കാ​പ്പാ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.​ച​ട​ങ്ങി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി.
പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും-​പാ​ല​ങ്ങ​ളും വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ജി​ഷാ​കു​മാ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​യ​ര്‍ ഇ.​പി. ല​ത, എം​പി​മാ​രാ​യ പി.​കെ. ശ്രീ​മ​തി, കെ.​കെ. രാ​ഗേ​ഷ്, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​പി. ഭാ​സ്‌​ക​ര​ന്‍, കെ. ​ക​മ​ലാ​ക്ഷി, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, നെ​ല്യാ​ട്ട് രാ​ഘ​വ​ന്‍, കെ. ​പ്ര​കാ​ശ​ന്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. പ്ര​ശാ​ന്ത​ന്‍, കെ.​പി. അ​ബ്ദു​ള്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.