പ​യ്യ​ന്നൂ​ര്‍ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ വാ​ര്‍​ഷി​ക സ​മാ​പ​നം 20 ന്
Sunday, January 13, 2019 1:36 AM IST
പ​യ്യ​ന്നൂ​ര്‍: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്രു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മൂ​ന്ന് ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി പ​യ്യ​ന്നൂ​രി​ല്‍ ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ 90-ാം വാ​ര്‍​ഷി​കാ​ഘോ​ഷ സ​മാ​പ​നം 20 ന് ​പ​യ്യ​ന്നൂ​രി​ല്‍ ന​ട​ക്കും. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ​യ്യ​ന്നൂ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ 85-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വേ​ള​യി​ലാ​ണ് 1928ല്‍ ​ന​ട​ന്ന പ​യ്യ​ന്നൂ​ര്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ തൊ​ണ്ണൂ​റാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യം. കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ബെ​ന്നി ബ​ഹ​ന്നാ​ന്‍, കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ. എം.​കെ.​രാ​ഘ​വ​ന്‍ എം​പി, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ചെ​യ​ര്‍​മാ​നാ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി, കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ല്‍ എ​ന്നി​വ​ർ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യു​മു​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്.