ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, January 13, 2019 1:36 AM IST
കൊ​ട്ടാ​ര​ക്ക​ര: പൂ​യ​പ്പ​ള്ളി മ​രു​ത​മ​ൺ​പ​ള്ളി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ പു​ല​ർ​ച്ചെ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​യൂ​ർ വെ​ളി​ന​ല്ലൂ​ർ അ​ൽ​അ​മീ​ൻ മ​ൻ​സി​ലി​ൽ ഹ​യ​റു​ന്നീ​സ​യു​ടെ മ​ക​ൻ അ​ൽ​അ​മീ​ൻ (21), സു​ഹൃ​ത്ത് ശ്രീ​ക്കു​ട്ട​ൻ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ വ​യ​ലി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. അ​ർ​ധ​രാ​ത്രി​യോ​ടെ അ​പ​ക​ടം ന​ട​ന്ന​താ​യി​ട്ടാ​ണ് നി​ഗ​മ​നം.

മ​രു​ത​മ​ൺ​പ​ള്ളി ജ്യോ​തി ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്താ​യു​ള്ള ടെ​ലി​ഫോ​ൺ പോ​സ്റ്റി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യും ഇ​രു​വ​രും സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ടി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യെ​ടു​ത്തി​രു​ന്നി​ല്ല. പു​ല​ർ​ച്ചെ ര​ണ്ട് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം വ​യ​ലി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രും വി​വ​രം അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​ൽ​അ​മീ​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.