മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​ന് പ​രു​ന്തും​പാ​റ​യി​ൽ തി​ര​ക്ക്
Monday, January 14, 2019 9:19 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​രു​ന്തും​പാ​റ​യി​ലും പാ​ഞ്ചാ​ലി​മേ​ട്ടി​ലും നാ​ലി​ലൊ​രു​ഭാ​ഗം ഭ​ക്ത​ർ മാ​ത്ര​മാ​ണ് മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്ന​ത്.

ഇ​വ​ർ​ക്കാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ല്ലു​മേ​ട്ടി​ൽ 3000 പോ​ലീ​സും പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നൂ​റ്റി​ഇ​രു​പ​തോ​ളം പോ​ലീ​സ് സേ​ന അം​ഗ​ങ്ങ​ളെ​യു​മാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യ​വ​കു​പ്പ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്യൂ​ബ് ലൈ​റ്റു​ക​ളും അ​സ്കാ ലൈ​റ്റു​ക​ളും ഇ​തോ​ടൊ​പ്പം മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.

വൈ​കു​ന്നേ​രം 6.35-നാ​ണ് പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞ​ത്. പ​തി​നാ​യി​ര​ത്തോ​ളം അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് പു​ല്ലു​മേ​ട്ടി​ൽ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്ന​ത്. ദ​ർ​ശ​നം​ക​ഴി​ഞ്ഞ് പു​ല്ലു​മേ​ട്ടി​ൽ​നി​ന്നും വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി അ​ൻ​പ​തോ​ളം കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ് കോ​ഴി​ക്കാ​ന​ത്തു​നി​ന്നും വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.