മൂ​ന്നു​ചെ​യി​ൻ മേ​ഖ​ല​യി​ൽ പ​ട്ട​യം ന​ൽ​കും: ഇ.​എ​സ്. ബി​ജി​മോ​ൾ
Monday, January 14, 2019 9:22 PM IST
ഉ​പ്പു​ത​റ: മൂ​ന്നു​ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കാ​നു​ള്ള പ്ര​ഖ്യാ​പ​നം 22-നു ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ലു​ണ്ടാ​കു​മെ​ന്ന് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ. ച​പ്പാ​ത്ത് ആ​ല​ടി കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കു​ക​യും 22-ന് ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞി​രു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​ല​ടി ത​യ്യി​ൽ​പ​ടി. ഇ​വി​ടെ​യു​ള്ള 25 ഓ​ളം കു​ടു​ബ​ങ്ങ​ൾ വ​ർ​ഷ​ത്തി​ൽ എ​ട്ടു​മാ​സ​വും കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എം​എ​ൽ​എ നാ​ലു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് നി​ഷ ബി​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ജി വ​ർ​ഗീ​സ്, മി​നി ന​ന്ദ​കു​മാ​ർ, കു​ടി​വെ​ള്ള​പ​ദ്ധ​തി സെ​ക്ര​ട്ട​റി ഷീ​ബ ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.