സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 14, 2019 9:23 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കം - ലു​വി​യ 2 കെ19, ​പ​തി​നേ​ഴി​ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​ടു​ക്കി ന​വ​ജ്യോ​തി പ്രോ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നീ​സ് ഇ​ല​വും​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ക​ലാ​ഭ​വ​ൻ ജ്യോ​തി​ഷ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, വാ​ർ​ഡു​മെ​ന്പ​ർ ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബോ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ടീ​ന രാ​ജ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി മ​റ്റ​പ്പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ മേ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ അ​തു​ൽ ഏ​ബ്ര​ഹാം ജോ​സ​ഫ്, അ​നി​റ്റ അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.