പട്ടയം: രാ​ജാ​ക്കാ​ട് ഭൂ​മി​പ​തി​വ് ഓ​ഫീ​സ് ര​ണ്ടാം​ദി​വ​സ​വും ഉ​പ​രോ​ധി​ച്ചു
Monday, January 14, 2019 9:23 PM IST
രാ​ജാ​ക്കാ​ട്: കാ​ന്തി​പ്പാ​റ വി​ല്ലേ​ജി​ലെ ക​ർ​ഷ​ക​രും രാ​ജാ​ക്കാ​ട് ഇ​നി​യും പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള പ​ട്ട​യ അ​പേ​ക്ഷ​ക​രും രാ​ജാ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ​കു​മാ​രി ഭൂ​മി​പ​തി​വ് സ്പെ​ഷ​ൽ ത​ഹ​സീ​ൽ​ദാ​ർ ഓ​ഫീ​സ് ര​ണ്ടാം​ദി​വ​സ​വും ഉ​പ​രോ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ​യും സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​ഞ്ഞി​ര​ക്കോ​ണ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. പ​ട്ട​യ​മേ​ള​ക്കു​ള്ള ജോ​ലി​ക്കാ​യി പ്ര​വ​ർ​ത്തി​ദി​ന​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​നു​മു​ന്നി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യി​രു​ന്നു. ജോ​സ് കാ​ഞ്ഞി​ര​ക്കോ​ണ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ മു​ദ്രാ​വാ​ക്യ​വു​മാ​യി ഉ​പ​രോ​ധം സൃ​ഷ്ടി​ച്ചു.

കാ​ന്തി​പ്പാ​റ വി​ല്ലേ​ജ് പ​രി​ധി​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നും പ​ട്ട​യ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക്കൂ​ലി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം.

പ​രാ​തി​യു​ണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം എ​ഴു​തി​ന​ൽ​ക​ണ​മെ​ന്നും അ​വ​ധി​ദി​വ​സം​പോ​ലും ഓ​ഫീ​സി​ൽ​വ​ന്ന് പ​ട്ട​യ​ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ജോ​ലി​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ആ​രോ​പി​ച്ചു. ഇ​ത് ഓ​ഫീ​സി​നു​ള്ളി​ൽ വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. രാ​ജാ​ക്കാ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ർ​ക്കും പ​ട്ട​യം ന​ൽ​കാ​മെ​ന്ന ത​ഹ​സി​ൽ​ദാ​റു​ടെ ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് അ​റി​യി​ച്ചു. 17-നു​ന​ട​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ മു​ഴു​വ​ൻ ലി​സ്റ്റും സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​സ​മ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. റെ​ജി പ​ന​ച്ചി​ക്ക​ൽ, ജോ​ഷി ക​ന്യാ​ക്കു​ഴി, ത​ങ്ക​ച്ച​ൻ പാ​ലം​പ​റ​ന്പി​ൽ, അ​ന്ന​മ്മ വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.