ടി​പ്പ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Tuesday, January 15, 2019 10:34 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - ഉ​ടു​മ​ലൈ സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​മൂ​ട്ടി ഭാ​ഗ​ത്ത് ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി ദി​നേ​ശി​നാ​ണ്(34)​പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ദി​നേ​ശി​നെ മ​റ​യൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ​യൂ​ർ ചി​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ടാ​റിം​ഗ് ജോ​ലി​ക്ക് വെ​ള്ളം ടാ​ങ്ക​റു​ക​ളി​ൽ ക​യ​റ്റി​കൊ​ണ്ടു പോ​യ ടി​പ്പ​റാ​ണ് ത​ല​കീ​ഴാ​യി റോ​ഡി​ൽ ത​ന്നെ മ​റി​ഞ്ഞ​ത്. നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​യാ​തി​രി​ക്കാ​ൻ തി​രി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ൽ മ​റി​ഞ്ഞ​ത്. ജെ​സി​ബി​യും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് മ​റി​ഞ്ഞ ടി​പ്പ​ർ പാ​ത​യു​ടെ വ​ശ​ത്തേ​ക്ക് മാ​റ്റി​യി​ട്ട​തി​നാ​ൽ അ​ധി​ക​നേ​രം ഗ​താ​ഗ​ത​ക്ക​രു​ക്ക് ഉ​ണ്ടാ​യി​ല്ല.