ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്; യു​വാ​വി​ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂപ ന​ഷ്ട​പ്പെ​ട്ടു
Tuesday, January 15, 2019 10:34 PM IST
അ​ടി​മാ​ലി: ഓ​ണ്‍​ലൈ​നി​ലു​ടെ 1000 രൂ​പ​യു​ടെ ചു​രി​ദാ​ർ വാ​ങ്ങി​യ യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന 97500 രൂ​പ. അ​ടി​മാ​ലി സ്വ​ദേ​ശി ജി​ജോ ജോ​സ​ഫി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് സ്വ​രൂ​ക്കു​ട്ടി ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടി​മാ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗു​ജ​റാ​ത്തി​ലെ സു​റ​റ്റി​ൽ ക്രൈ​സ​ണ്‍ ഡി​മാ​ൻ​ഡ് കോം ​എ​ന്ന ഓ​ണ്‍​ലൈ​ൻ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഇ​യാ​ൾ 1000 രൂ​പ വി​ല​യു​ള്ള ചു​രി​ദാ​ർ ഓ​ർ​ഡ​ർ ചെ​യ്തു.​ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22ന് ​പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി ചു​രി​ദാ​ർ ല​ഭി​ച്ചു. ഇ​തി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ ക​ന്പ​നി​യെ വി​വ​രം അ​റി​യി​ച്ചു. ഇ​തോ​ടെ ചു​രി​ദാ​ർ തി​രി​കെ എ​ടു​ക്കാ​മെ​ന്നും വാ​ങ്ങി​യ പ​ണം ന​ൽ​കു​ന്ന​തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടും ഒ​ടി​പി കോ​ഡും ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ അ​ടി​മാ​ലി ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് ന​ന്പ​റും ഒ​ടി പി ​കോ​ഡും ക​ന്പ​നി​ക്കു ന​ൽ​കി. 10 മി​നി​റ്റി​നു​ള്ളി​ൽ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 95,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​തോ​ടെ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും 2,000 രൂ​പ​യി​ൽ കു​ടു​ത​ൽ മി​നി​മം ബാ​ല​ൻ​സ് ഉ​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ട് ന​ന്പ​ർ ന​ൽ​കി​യാ​ൽ ഉ​ട​ൻ പ​ണം തി​രി​കെ നി​ക്ഷേ​പി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ക​ഴി​ഞ്ഞ 11 ന് ​അ​ടി​മാ​ലി ഐ​സി​ഐ​സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് ന​ന്പ​ർ ന​ൽ​കി.​തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 3,000 രൂ​പ​യി​ൽ 2500 രൂ​പ​യും പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി.
വി​ണ്ടും വി​വ​രം ക​ന്പ​നി​യെ ധ​രി​പ്പി​ച്ച​പ്പോ​ൾ 5000 രൂ​പ മി​നി​മം ബാ​ല​ൻ​സു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്കു മാ​ത്ര​മേ പ​ണം കൈ​മാ​റാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി യു​വാ​വ് അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. പ​രാ​തി സം​ബ​ന്ധി​ച്ച സൈ​ബ​ർ സെ​ൽ വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു