മ​നി​തി സം​ഘ​ത്തെ ത​ട​ഞ്ഞ സം​ഭ​വം; മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Tuesday, January 15, 2019 10:35 PM IST
ക​ട്ട​പ്പ​ന: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ മ​നിതി സം​ഘ​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കി​യ നെ​ടു​ങ്ക​ണ്ടം എ​സ്ഐ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ബി​ജെ​പി നേ​താ​ക്ക​ളാ​യ ശാ​ന്തി​ഗ്രാം വ​ര​കു​മ​ല​യി​ൽ വി.​എ​സ്.​ര​തീ​ഷ്, ന​രി​യം​പാ​റ നാ​ന്പൂ​ഴി​യി​ൽ ജെ. ​ജ​യ​കു​മാ​ർ, കു​ന്ത​ളം പാ​റ ശോ​ഭ​ന വി​ലാ​സം എ​സ്.​ജി മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ മ​നിതി​സം​ഘ​ത്തെ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ക​ർ​മ​സ​മി​തി​യു​ടേ​യും ബി​ജെ​പി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള മ​നി​തി സം​ഘം ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ന്പം​മെ​ട്ടു​വ​ഴി എ​ത്തി​യ​ത്. സം​ഘം സ​ഞ്ച​രി​ച്ച വ​ഴി​യി​ൽ ഉ​ട​നീ​ളം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​ണ്ടാ​യ​രു​ന്നു.
പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ സം​ഘം പാ​റ​ക്ക​ട​വി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ത്രി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.