മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ മ​ദ്യ​പാ​നം; നാ​ലു പേ​ർ പി​ടി​യി​ൽ
Tuesday, January 15, 2019 10:35 PM IST
പീ​രു​മേ​ട്: മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ മ​ദ്യ​പി​ച്ച ഡി ​വൈ​എ​ഫ്ഐ നേ​താ​വ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​ഷൈ​ജ​ൻ (35) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷ് (28), റോ​ബി​ൻ (32), രാ​ഹു​ൽ (29) എ​ന്നി​വ​രെ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പീ​രു​മേ​ട് ജു​ഡീ​ഷ്യ​ൽ ര​ണ്ടാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​നു മു​ന്നി​ലി​രു​ന്നാ​യി​രു​ന്നു നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ മ​ദ്യ​പാ​നം. മ​ജി​സ്ട്രേ​റ്റ് മ​ദ്യ​പാ​നം വി​ല​ക്കി​യെ​ങ്കി​ലും ഇ​തു കൂ​ട്ടാ​ക്കാ​തെ ഇ​വ​ർ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പീ​രു​മേ​ട് എ​സ്.​ഐ ആ​ർ. രാ​ജേ​ഷും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി നാ​ലു പേ​രെ​യും പി​ടി​കൂ​ടി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.