മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​നു​ചി​തം: റോ​യി കെ. ​പൗ​ലോ​സ്
Tuesday, January 15, 2019 10:37 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം-​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും തൊ​ടു​പു​ഴ എം​എ​ൽ​എ​യു​മാ​യ പി.​ജെ. ജോ​സ​ഫി​നെ​തി​രെ തൊ​ടു​പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​രി​ഹാ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നു മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി ത​ന്നെ അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന​ത് ന​ല്ല കീ​ഴ് വ​ഴ​ക്ക​മ​ല്ല. മ​റ്റ് ജി​ല്ല​ക​ളി​ലെ മ​ന്ത്രി​മാ​രും ഈ ​പി​ന്തു​ട​രു​ന്ന​താ​യി കാ​ണു​ന്നി​ല്ല.തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​ക്കും ക​രി​മ​ണ്ണൂ​ർ പി​എ​ച്ച്സി​ക്കും മു​ട്ടം വി​ജി​ല​ൻ​സ് ഓ​ഫീ​സി​നു​മെ​ല്ലാം പ​ണം അ​നു​വ​ദി​ച്ച​ത് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ്.
27 മാ​സ​മാ​യി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന് സ്വ​​ന്ത​മാ​യി ഒ​രു പ​ദ്ധ​തി​യും തു​ട​ക്കം കു​റി​ച്ച ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ജി​ല്ല​യി​ൽ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.