പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ പ​രി​ഹാ​ര​ന​ട​പ​ടി പ്ര​ഹ​സ​ന​മെ​ന്ന് നാട്ടുകാർ
Tuesday, January 15, 2019 10:58 PM IST
വ​ണ്ടി​ത്താ​വ​ളം: വാ​ഹ​നാ​പ​ക​ട​വും മ​ര​ണ​ങ്ങ​ളും തു​ട​രു​ന്ന പാ​ട്ടി​കു​ളം അ​പ​ക​ട​വ​ള​വി​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ പ്ര​ഹ​സ​ന​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​രോ​പ​ണം. ക​ന്നി​മാ​രി​യി​ൽ​നി​ന്നും എ​സ് ആ​കൃ​തി​യി​ലു​ള്ള വ​ള​വി​ൽ എ​ഴു​പ​ത്തി​യ​ഞ്ചി​ലേ​റെ അ​പ​ക​ട​ങ്ങ​ളും ഇ​രു​പ​തോ​ളം മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന്പ​തി​ൽ കൂ​ടു​ത​ൽ​പേ​ർ വി​ക​ലാം​ഗ​രാ​യി. യാ​ത്ര​ക്കാ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് റോ​ഡി​നു വീ​തി​കൂ​ട്ടു​ന്ന​തി​നു ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ നാ​ലു​മീ​റ്റ​ർ വീ​തി​കൂ​ട്ടി സൈ​ഡ് ബ​ണ്ടും നി​ർ​മി​ച്ചു.

ക​ന്നി​മാ​രി​യി​ൽ​നി​ന്നും ന​ന്ദി​യോ​ട് ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് വ​ള​വു​തി​രി​ഞ്ഞ് വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ ശി​വ​ദാ​സ​ന്‍റെ​യും അ​യ​ൽ​വാ​സി​യു​ടെ​യും വീ​ട്ടു​മ​തി​ലു​ക​ളും സ്ഥ​ല​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ത​ക​ർ​ന്നി​ട്ടു​ണ്ട്.

പാ​ലം​മു​ത​ൽ പ​ള്ളി​മൊ​ക്ക് വ​രെ​യു​ള്ള ഇ​രു​ന്നൂ​റു​മീ​റ്റ​ർ റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വ് പൂ​ർ​ണ​തോ​തി​ൽ നി​വ​ർ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​വു നി​വ​ർ​ത്തി​യാ​ലും അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

കൊ​ടു​വാ​യൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ അ​ന്പ​തി​ലേ​റെ ബ​സു​ക​ളും വി​നോ​ദ സ​ഞ്ചാ​ര​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​ലോ​റി​ക​ളും സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യി​ലാ​ണ് അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്.