വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തിന്‍റെ നിർമാണോദ്ഘാടനം
Tuesday, January 15, 2019 10:58 PM IST
വ​ട​ക്ക​ഞ്ചേ​രി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സം​വ​ര​ണം ന​ല്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് മ​ന്ത്രി എ. ​കെ. ബാ​ല​ൻ.​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ലാം പാ​ട​ത്ത് നി​ർ​മ്മി​ക്കു​ന്ന വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ. ചാ​മു​ണ്ണി, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​റെ​ജി​മോ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സ്ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു കോ​ടി രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​ത്.