സമാനചിന്താഗതിക്കാർ ഒന്നിക്കണം: കാനം രാജേന്ദ്രൻ
Tuesday, January 15, 2019 11:00 PM IST
പാ​ല​ക്കാ​ട്: സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ന്നാ​യി തീ​ര​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി കൂ​ടി വ​രി​ക​യാ​ണ് എ​ന്നാ​ൽ ഓ​രേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ ഒ​ന്നാ​കു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് സി ​എം പി ​ജി​ല്ലാ​ഘ​ട​കം ഒ​ന്ന​ട​ങ്കം സി ​പി ഐ​യി​ൽ ല​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ല​യ​ന സ​മ്മേ​ള​നം താ​രേ​ക്കാ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. സിഎംപി ​ജി​ല്ലാ സെ​ക്ര​ട്ട​റി മു​ര​ളി കെ ​താ​രേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സി ​പി ഐ ​ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ ​ഇ ഇ​സ്മ​യി​ൽ, ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം കെ ​പി രാ​ജേ​ന്ദ്ര​ൻ, സം​സ്ഥാ​ന എ​ക്സി. അം​ഗം വി ​ചാ​മു​ണ്ണി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.പി സു​രേ​ഷ് രാജ് പ്രസംഗിച്ചു.