ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ര​ക്ത​സാ​ക്ഷ്യം - 2019ന് ​സ​മാ​പ​നം
Tuesday, January 15, 2019 11:00 PM IST
മലന്പുഴ : ഗാ​ന്ധി​ജി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളും വീ​ക്ഷ​ണ​ങ്ങ​ളും ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​റ​ന്നാ​ൽ ഭാ​ര​ത​ത്തി​ലെ ഗ്രാ​മ​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടി​ല്ലെ​ന്ന് കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ ഗാ​ന്ധി​ജി​യെ പ​ക​ർ​ത്താ​ൻ ആ​ളു​ക​ൾ​ക്ക് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ സ​മാ​ധാ​ന​വും ശാ​ന്തി​യും സ​മൂ​ഹ​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​കൂ​വെ​ന്നും വൈ​ശാ​ഖ​ൻ ഓ​ർ​മി​പ്പി​ച്ചു. ഗാ​ന്ധി സ്മ​ര​ണ​യി​ൽ അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ’ര​ക്ത​സാ​ക്ഷ്യം’- 2019 ന്‍റെ ക​ലാ പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ്.
പ​രി​പാ​ടി​യി​ൽ ഡോ. ​തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​ന്പൂ​തി​രി​യും സു​കു​മാ​രി ന​രേ​ന്ദ്ര​മേ​നോ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ’ര​ക്ത​സാ​ക്ഷ്യം’- 2019ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​വി​ത, ക​ഥ, ലേ​ഖ​നം, പ്ര​സം​ഗം, പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ​രി​പാ​ടി​യി​ൽ ജോ​സ് മാ​ത്യു, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ദാ​ശി​വ​ൻ, ടി. ​രാ​മാ​നു​ജ​ൻ, സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ ടി.​ആ​ർ. അ​ജ​യ​ൻ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പു​തു​ശ്ശേ​രി ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ’മാ​ണി​ക്യ​ക​ല്ല്’, പ്ര​ണ​വം ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട​ൻ നാ​ട​ൻ ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ച്ച ’ന​മ്മ​ന്‍റെ പാ​ല​ക്കാ​ട്’ അ​ര​ങ്ങേ​റി.