കൊല്ലത്തിനിത് സ്വപ്ന സാഫല്യം; ബൈപാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
Tuesday, January 15, 2019 11:18 PM IST
എസ്.ആർ.സുധീർകുമാർ

കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന​ലെ രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച​പ്പോ​ൾ കൊ​ല്ല​ത്തി​ന് നാ​ല് പ​തി​റ്റാ​ണ്ടി​ന്‍റെ സ്പ്ന​സാ​ഫ​ല്യം. ടി.​കെ.​ദി​വാ​ക​ര​ൻ മ​ന്ത്രി​യാ​യി​രു​ന്നു​പ്പോ​ൾ ഉ​ദി​ച്ച ആ​ശ​യ​മാ​ണ് ഇ​ന്ന​ല​ത്തെ സാ​യ​ന്ത​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

1972-ലാ​ണ് കൊ​ല്ലം ബൈ​പാ​സ് എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ടി​യം ക​ഴി​ഞ്ഞ് മേ​വ​റം ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി അ​യ​ത്തി​ൽ, ക​ല്ലും​താ​ഴം, മ​ങ്ങാ​ട്, ക​ട​വൂ​ർ വ​ഴി കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​താ​ണ് ബൈ​പാ​സ്.
മേ​വ​റം മു​ത​ൽ അ​യ​ത്തി​ൽ വ​രെ​യു​ള്ള​താ​യി​രു​ന്നു ആ​ദ്യ​ഘ​ട്ടം. ഇ​ത് 1993-ൽ ​പൂ​ർ​ത്തി​യാ​യി.

ക​ല്ലും​താ​ഴം വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് 1999-ലു​മാ​ണ്. ഇ​തി​നു​ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​മാ​യി ന​ട​ന്നി​ല്ല. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.

വീ​ണ്ടും നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് 2013-ലാ​ണ്. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക​യു​ടെ 50 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും വ​ഹി​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ. പി​ന്നീ​ട് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ​തി​വേ​ഗം വ​ർ​ധി​ച്ചു.

278 കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി 139 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു. 2015-ൽ ​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ൽ​കി. 2016-ൽ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​താ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​വാ​രം പൂ​ർ​ത്തി​യാ​യ​ത്. റോ​ഡി​ൽ വൈ​ദ്യു​തി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

ബൈ​പാ​സി​ന്‍റെ ദൂ​രം 13.14 കി​ലോ​മീ​റ്റ​റാ​ണ്. പാ​ത​യി​ൽ മൂ​ന്ന് പാ​ല​ങ്ങ​ളു​ണ്ട്. ക​ട​വൂ​ർ-​മ​ങ്ങാ​ട് പാ​ലം, കാ​വ​നാ​ട്-​കു​രീ​പ്പു​ഴ പാ​ലം, നീ​രാ​വി​ൽ പാ​ലം എ​ന്നി​വ​യാ​ണ്. നീ​രാ​വി​ലി​ൽ ഒ​രു അ​ടി​പ്പാ​ത​യു​മു​ണ്ട്. ക​ല്ലും​താ​ഴ​ത്ത് ഒ​രു റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​വു​മു​ണ്ട്. പാ​ത​യി​ൽ ഏ​ഴ് ക​ലു​ങ്കു​ളും ഉ​ണ്ട്. കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട്ടി​ലാ​ണ് ടോ​ൾ​പാ​സ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൊ​ല്ലം ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ഈ ​ബൈ​പാ​സി​നാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ. മാ​ത്ര​മ​ല്ല അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം നു​ക​ർ​ന്നു​ള്ള യാ​ത്ര​യും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​കും.