വി​വാ​ദം മ​റ​ന്ന് നേ​താ​ക്ക​ൾ
Tuesday, January 15, 2019 11:18 PM IST
കൊ​ല്ലം: ബൈ​പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ സ​ദ​സി​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കെ​ല്ലാം ത​ത്ക്കാ​ലം വി​ട ചൊ​ല്ലി വി​വി​ധ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ എ​ത്തി. വേ​ദി​യി​ൽ ഇ​ടം ല​ഭി​ക്കാ​ഞ്ഞ മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വും എം.​നൗ​ഷാ​ദ് എം​എ​ൽ​എ​യും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി.
ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ​യ്ക്ക് ഒ​ടു​വി​ൽ ഇ​രി​പ്പി​ടം കി​ട്ടി​യ​തും ശ്ര​ദ്ധേ​യ​മാ​യി
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​അ​നി​രു​ദ്ധ​ൻ, മു​ൻ എം​പി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ്, മു​ൻ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​ലാ​ലു, സി​പി​എം നേ​താ​ക്ക​ളാ​യ ബി.​തു​ള​സീ​ധ​ര​ക്കു​റു​പ്പ്, പി.​ആ​ർ.​വ​സ​ന്ത​ൻ, എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ എ​ത്തി. മു​ൻ എം​എ​ൽ​എ​യും മു​സ്ലിം​ലീ​ഗ് നേ​താ​വു​മാ​യ ഡോ.​എ.​യൂ​നു​സ്കു​ഞ്ഞും സ​ദ​സി​ൽ നേ​ര​ത്തേ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി.