ക​ല്ലാ​ച്ചി ജ്വ​ല്ല​റി ക​വ​ര്‍​ച്ച: പ്ര​തി​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Wednesday, January 16, 2019 12:06 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ല്‍ ജ്വ​ല്ല​റി കു​ത്തിത്തുറ​ന്ന് മു​ക്കാ​ല്‍ കോ​ടി​യു​ടെ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.
ത​മി​ഴ്നാ​ട് തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലെ പാ​ക്കം സ്വ​ദേ​ശി അ​ഞ്ചാം പു​ലി ( 52 ) വീ​രു​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ടു​മേ​ട് സ്വ​ദേ​ശി രാ​ജ (31) മ​ധു​ര ജി​ല്ല​യി​ലെ പു​തൂ​ര്‍ സ്വ​ദേ​ശി സൂ​ര്യ (22) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​ത്ത് ദി​വ​സ​ത്തേ​ക്ക് തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് ക​ല്ലാ​ച്ചി​യി​ലെ റി​ന്‍​സി ജ്വ​ല്ല​റി​യു​ടെ പി​ന്‍ ഭാ​ഗ​ത്തെ ചു​മ​ര്‍ കു​ത്തി​തു​റ​ന്ന് ക​വ​ര്‍​ച്ച നടത്തിയത്.
മോ​ഷ​ണ​ത്തി​ന് ശേ​ഷം നാ​ട് വി​ട്ട പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ദാ​പു​രം എ​സ് ഐ ​എ​ന്‍. പ്ര​ജീ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ള്‍ മൂ​ന്ന് ദി​വ​സ​മാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച്ച നാ​ദാ​പു​രം കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രതികളുമായി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. തൊ​ണ്ടി മു​ത​ലു​ക​ള്‍ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.​
ക​വ​ര്‍​ച്ച മു​ത​ലു​ക​ള്‍ പ​ങ്കി​ടു​മ്പോ​ള്‍ പ്ര​തി​ക​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​യ​താ​യി പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​രു​ന്നു. മോ​ഷ​ണ മു​ത​ല്‍ കൂ​ടു​ത​ലും കൈ​വ​ശം വ​ച്ച​ത് സം​ഘ​ത്ത​ല​വ​ന്‍ അ​ഞ്ച് പു​ലി​യാ​ണെ​ന്നും ഇ​യാ​ള്‍ ഇ​വ ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​ല്‍​പ്പന ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന വ​ളാ​ഞ്ചേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. ഒ​ളി​വി​ല്‍ പോ​യ ക​ര്‍​ണ്ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ട് പോ​കും.