പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി
Wednesday, January 16, 2019 1:18 AM IST
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​ന്പി​ൽ രാ​ഷ്ട്രീ​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല​പ്പെ​ട്ട ജ​ന​സം​ഘം പ്ര​വ​ർ​ത്ത​ക​നാ​യ കു​ഞ്ഞി​രാ​മ​ൻ​നാ​യ​രു​ടെ ബ​ലി​ദാ​നദി​നം ബി​ജെ​പി ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ന്നു.
മാ​രാ​ർ​ജി ഭ​വ​നി​ലെ ബ​ലി​ദാ​ൻ സ്മൃ​തി​യി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ര​ഞ്ജി​ത്ത്, ജി​ല്ലാ​ട്ര​ഷ​റ​ർ എ.​ഒ. രാ​മ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ട​ന്ന​പ്പ​ള​ളി, ആ​ർ.​കെ.​ഗി​രി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ന്നു.

വി​ജ്ഞാ​നോ​ത്സ​വം മേ​ഖ​ലാ​ത​ല മ​ത്സ​രം 20ന്

​ഇ​രി​ട്ടി : സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 'യു​റീ​ക്കാ, ശാ​സ്ത്ര​കേ​ര​ളം വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ ഇ​രി​ട്ടി മേ​ഖ​ലാ​ത​ല മ​ത്സ​രം 20ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ ഉ​ളി​യി​ല്‍ ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ം. സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു​വീ​തം കു​ട്ടി​ക​ള്‍​ക്ക് എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 9446653440, 9400582923 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.