അ​ധ്യാ​പി​ക​യെ സ്ഥലം​മാ​റ്റിയതിൽ പ്രതിഷേധിച്ച് രാ​ത്രി​യി​ലും പ​ഠി​ച്ച് വി​ദ്യാ​ർ​ഥി​കൾ
Wednesday, January 16, 2019 10:15 PM IST
തൊ​ടു​പു​ഴ: അ​ധ്യ​യ​ന വ​ർ​ഷം തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കേ അ​ധ്യാ​പി​ക​യെ സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പ്ര​തി​ഷേ​ധം.

അ​രി​ക്കു​ഴ ഗ​വ ഹൈ​സ്കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പി​ക​യെ സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും സ്കൂ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ രാ​ത്രി വൈ​കി​യും ക്ലാ​സി​ലി​രു​ന്ന പ​ഠി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്ക് അ​ധി​കം നാ​ളു​ക​ൾ ഇ​ല്ലാ​തി​രി​ക്കെ അ​ധ്യാ​പി​ക​യെ സ്ഥാ​ല മാ​റ്റി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി.

ഹൈ​സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യ​പ്പെ​ട്ട​തു മു​ത​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി വ​രു​ന്ന സ്കൂ​ളാ​ണ് അ​രി​ക്കു​ഴ ഗ​വ. ഹൈ​സ്കൂ​ൾ. ഈ ​വ​ർ​ഷം 26 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ഗ​ണി​ത ശാ​സ്ത്രം അ​ധ്യാ​പി​ക​യെ കാ​ഞ്ഞി​ര​മ​റ്റം ഹൈ​സ്കൂ​ളി​ലേ​ക്ക് മാ​റ്റി ക​ഴി​ഞ്ഞ അ​ഞ്ചി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ സ്കൂ​ളി​ൽ അ​ധ്യ​യ​ന സ​മ​യ​ത്തി​നു ശേ​ഷ​വും പെ​ണ്‍​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ നി​ന്നി​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തെ ഇ​വി​ടെ തു​ട​ർ​ന്ന​ത്. ഈ ​വ​ർ​ഷം പൂ​ർ​ണ​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യെ പ​രീ​ക്ഷ​ക്ക് ഏ​താ​നു ദി​വ​സം മു​ൻ​പ് മാ​റ്റി​യ​ത് കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​മെ​ന്നും ഇ​തോ​ടെ പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ ഇ​വ​ർ പി​ന്നോ​ട്ടു പോ​കു​മെ​ന്നു​മാ​ണ് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ന്നാ​ൽ ഓ​ണ്‍​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ വ​ഴി സ്ഥ​ലം മാ​റ്റ​ത്തി​നു അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കു​ന്ന പ​തി​വു ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണി​തെ​ന്ന് അ​ധ്കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ സ്ഥ​ലം​മാ​റ്റ ഓ​ർ​ഡ​റി​ൽ ഒ​പ്പി​ട്ടെ​ങ്കി​ലും പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത​തി​നാ​ൽ സം​ഭ​വ​ത്തെ​കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ജ​യ​ശ്രീ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ൾ പ​ഠ​ന​ത്തി​നാ​യി രാ​ത്രി സ്കൂ​ളി​ൽ ത​ങ്ങു​ന്ന വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

വ​നി​ത പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ തി​രി​കെ പോ​യി. കു​ട്ടി​ക​ളു​ടെ പ​ഠ​ന പ്ര​തി​ഷേ​ധം രാ​ത്രി​യും തു​ട​രു​ക​യാ​ണ്.