പു​ല്ലു​മേ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു
Wednesday, January 16, 2019 10:15 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പു​ല്ലു​മേ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ പീ​രു​മേ​ട് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​വും നീ​ക്കം​ചെ​യ്തു ശൂ​ചി​ക​ര​ണം ന​ട​ത്തി. മ​ക​ര​വി​ള​ക്ക് ദി​വ​സം അ​യ്യ​പ്പ​ഭ​ക്ത​ർ കൊ​ണ്ടു​വ​ന്ന പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ലി​ന്യ​ങ്ങ​ൾ പു​ല്ലു​മേ​ട്, ഉ​പ്പു​പാ​റ വ​ന​മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഏ​റെ​യും നി​ക്ഷേ​പി​ച്ച​ത്.

അ​യ്യ​പ്പ​ഭ​ക്ത​ർ കെ​ണ്ടു​വ​ന്ന ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി​ത്തീ​രും. ഇ​തു മു​ന്നി​ൽ​ക​ണ്ടാ​ണ് വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​വും​ചേ​ർ​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

സ​ത്രം​വ​ഴി സ​ന്നി​ധാ​ന​ത്തി​നു പോ​കു​ന്ന വ​ഴി​യി​ലെ സീ​ത​ക്കു​ളം, സീ​റോ പോ​യി​ന്‍റ് ഉ​പ്പു​പാ​റ, പു​ല്ലു​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. 25 വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വൈ​ശാ​ഖ് ജ​യിം​സാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം​ന​ൽ​കി​യ​ത്.