സ​ന്തോ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി എം​എ​ൽ​എ​യും സു​ഹൃ​ത്തു​ക്ക​ളും
Wednesday, January 16, 2019 10:15 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക ക​ട​ബാ​ധ്യ​ത​മൂ​ലം ജീ​വ​നൊ​ടു​ക്കി​യ മേ​രി​ഗി​രി സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​ന്ത്വ​ന​വു​മാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും സു​ഹൃ​ത്തു​ക്ക​ളു​മെ​ത്തി. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള തു​ക കു​ടും​ബ​ത്തി​നു ന​ൽ​കി. സ​ന്തോ​ഷി​ന്‍റെ അ​ഞ്ചു​വ​യ​സു​ള്ള മ​ക​ന്‍റെ മു​ഴു​വ​ൻ പ​ഠ​ന​ചെ​ല​വും പ്ര​വാ​സി മ​ല​യാ​ളി ജെ​യ്ബു കു​ള​ങ്ങ​ര ഏ​റ്റെ​ടു​ത്തു.

ബാ​ങ്കു​കാ​ർ ജ​പ്തി​ഭീ​ഷ​ണി​യു​മാ​യി എ​ത്തി​യ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും മ​ക​നെ​യും ത​നി​ച്ചാ​ക്കി സ​ന്തോ​ഷ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ക​ട​ബാ​ധ്യ​ത​യു​ടെ കാ​ര്യ​ങ്ങ​ൾ സ​ന്തോ​ഷ് വീ​ട്ടി​ൽ ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​ട​ങ്ങ​ൾ എ​ത്ര​യു​ണ്ടെ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​നി​യും വ്യ​ക്ത​മ​ല്ല. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​മാ​ത്രം 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ബാ​ധ്യ​ത​യു​ള്ള​ത്. വീ​ടും സ്ഥ​ല​വും വി​റ്റാ​ൽ​പോ​ലും ഈ ​തു​ക ല​ഭി​ക്കി​ല്ല.

പീ​റ്റ​ർ കു​ള​ങ്ങ​ര, പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര, സ​ണ്ണി കാ​രി​ക്ക​ൽ, ജോ​സി ഏ​ലൂ​ർ, ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, മാ​ത്യു മ​ത്താ​യി തേ​ക്ക​മ​ല, റെ​ജി മു​ക്കാ​ട്ട്, സെ​ലി​ൻ കു​ഴി​ഞ്ഞാ​ലി​ൽ, റോ​ണി​യോ ഏ​ബ്ര​ഹാം, കെ.​ബി. സെ​ൽ​വം, സ​ന്തോ​ഷ് കൊ​ള്ളി​കൊ​ള​വി​ൽ, സോ​ണി ചൊ​ള്ളാ​മ​ഠം, ടി.​കെ. ജ​യിം​സ്, പ​യ​സ് മാ​റാ​മ​റ്റം, ടി.​എ​ൻ. ബി​ജു, സി​ജോ പു​തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.