അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, January 16, 2019 10:17 PM IST
പീ​രു​മേ​ട്: അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലി​സി​യാ​മ്മ ജോ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​യാ​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പ​തി​മൂ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ര​ണ്ടു​പേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ പ​തി​നൊ​ന്നു പേ​ർ​ക്കാ​ണ് നി​ല​വി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ഇ​തി​ൽ ആ​റു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും അ​ഞ്ചു എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​മാ​ണ്.
അ​മ​ല​ഗി​രി ഡി​വി​ഷ​നി​ൽ​നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യാ​ണ് ലി​സി​യാ​മ്മ ജോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​റു​വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ൽ​സ​രി​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വൈ​സ്പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​ർ​എ​സ്പി പ്ര​തി​നി​ധി സു​ധാ​ക​ര​ൻ നീ​ലാം​ബ​ര​നെ​യും സ​മാ​ന​രീ​തി​യി​ൽ അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ലി​സി​യാ​മ്മ ജോ​സും സു​ധാ​ക​ര​ൻ നീ​ലാം​ബ​ര​നും പി​ന്തു​ണ​ച്ചു. പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ ഇ​രു​വ​ർ​ക്കും ന​ല്കി​യ വി​പ്പ് ലം​ഘി​ച്ചാ​ണ് ഇ​വ​ർ വോ​ട്ടു​ചെ​യ്ത​ത്. ഇ​തോ​ടെ യു​ഡി​എ​ഫി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​യി.
ര​ണ്ടം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ യു​ഡി​എ​ഫി​ന് ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം കൈ​വി​ട്ട ഭ​ര​ണം തി​രി​കെ​കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്.
ആ​ലി​സ് സ​ണ്ണി​യെ പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​ത്തേ​ക്കും ഷാ​ജി പൈ​നാ​ട​ത്തി​നെ വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​പ്പി​ക്കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം.