മ​റ​യൂ​രി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ശാ​പ​മോ​ക്ഷം
Wednesday, January 16, 2019 10:17 PM IST
മ​റ​യൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ​റോ​ഡു​ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ശാ​പ​മോ​ക്ഷം. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ആ​സ്തി നി​ർ​മാ​ണ പ​ദ്ധ​തി​യി​ലാ​ണ് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ദി​ര ന​ഗ​ർ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം ആ​ദ്യ​മാ​യി പൂ​ർ​ത്തി​ക​രി​ച്ച​ത്.
മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് നി​ർംാ​ണ സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 90 മീ​റ്റ​ർ നീ​ള​ത്തി​ൽ മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ 3.6 ല​ക്ഷം ചെ​ല​വി​ലാ​ണ് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പ​ട്ടി​ക്കാ​ട് ചി​ല്ലി​യോ​ട റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഈ ​പ​ദ്ധ​തി കൂ​ടു​ത​ലാ​യി മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​ക്കു​ന്ന​തോ​ടു​കൂ​ടി മ​റ​യൂ​ർ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ തോ​മ​സ് പ​റ​ഞ്ഞു.