’കി​ക്ക് ഓ​ഫ്’ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം
Wednesday, January 16, 2019 10:17 PM IST
ക​ട്ട​പ്പ​ന: ’കി​ക്ക് ഓ​ഫ്’ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ​ക്കെ​ൻ​ഡ​റി സ്കൂ​ളി​നെ സെ​ന്‍റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
കു​ട്ടി​ക​ളി​ൽ​നി​ന്നും ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന​പ​ദ്ധ​തി​യാ​ണ് ’കി​ക്ക് ഓ​ഫ്’.
ഓ​രോ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും 2007 ജ​നു​വ​രി ഒ​ന്നി​നും 2008 ഡി​സം​ബ​ർ 31-നും ​ഇ​ട​യി​ൽ ജ​നി​ച്ച 25 ആ​ണ്‍​കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ലി​പ്പി​ക്കും.
കി​ക്ക് ഓ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് www.sportskeralakickoff.org എ​ന്ന വെ​ബ് സൈ​റ്റി​ൽ 18 വ​രെ ര​ജി​സ്റ്റ​ർ​ചെ​യ്യാം.
സി​ങ്സാ​ങ്, ടു ​വി​എ​സ് ടു, ​സ്പീ​ഡ് ടെ​സ്റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ പ്രി​ലി​മി​ന​റി സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ മു​ന്നി​ലെ​ത്തു​ന്ന 50 പേ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​വ​രി​ൽ​നി​ന്നും കി​ക്കിം​ഗ് ബാ​ക്ക്, ഷൂ​ട്ടിം​ഗ് എ​ന്നീ ടെ​സ്റ്റു​ക​ൾ ന​ട​ത്തി 25 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​ക്കും. പ്രി​ലി​മി​ന​റി സെ​ല​ക്ഷ​ൻ 25ന് ​ട്രൈ​ബ​ൽ സ്കൂ​ളി​ൽ ന​ട​ക്കും.