താ​ലൂ​ക്കാ​ശു​പ​ത്രി റോ​ഡി​ന് ശാ​പ​മോ​ക്ഷം
Wednesday, January 16, 2019 10:17 PM IST
നെ​ടു​ങ്ക​ണ്ടം: ത​ക​ർ​ന്നു​കി​ട​ന്ന നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ന് ശാ​പ​മോ​ക്ഷം. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡി​ൽ ടാ​റിം​ഗ് ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച പ​ത്തു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളും ന​ട​ക്കു​ന്ന​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ലേ​ക്കു​മു​ള്ള റോ​ഡി​നും കൂ​ടി​യാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി​യും ഇ​രു​വ​ശ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റു​ചെ​യ്യു​ന്ന ജോ​ലി​യാ​ണ് ന​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു.