മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്: മാ​ഫി​യ​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് അസോസിയേഷൻ
Wednesday, January 16, 2019 10:18 PM IST
തൊ​ടു​പു​ഴ: വ്യാ​ജ​സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തി​ൽ വ്യാ​പാ​രി​ക​ളും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന ഉ​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​ണെ​ന്നു ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മു​രി​ക്കാ​ശേ​രി, ക​ഞ്ഞി​ക്കു​ഴി, വ​ണ്ണ​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല്ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​ജ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നൊ​പ്പം ഈ ​വ്യാ​ജ സ്വ​ർ​ണം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ത​ട്ടി​പ്പു​കാ​രേ​യും പി​ടി കൂ​ടി​യാ​ൽ മാ​ത്ര​മേ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കൂ.
സം​സ്ഥാ​ന സ​ർ​ക്കാ​രും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ്യാ​പാ​ര​മേ​ഖ​ല നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ത​ക​ർ​ന്നി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് താ​ങ്ങാ​നാ​വി​ല്ലെ​ന്നും പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം സ്റ്റീ​ഫ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഹെ​ജി ചെ​റി​യാ​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർു​ഗീ​സ്, എ​സ് സു​രേ​ഷ് ബാ​ബു, ഷി​ബു സി. ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.