ബ​ഹു​നി​ല​മ​ന്ദി​രം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​ല്ലാ​താ​ക്കി
Wednesday, January 16, 2019 10:18 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പി​ന്നി​ലു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​ല്ലാ​താ​ക്കി ല​ക്ഷ​ങ്ങ​ൾ​മു​ട​ക്കി ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ക്കു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.
ആ​ശു​പ​ത്രി, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യേ​ണ്ട സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഹു​നി​ല​മ​ന്ദി​ര നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റു സ്ഥ​ലം ക​ണ്ടു​പി​ടി​ക്കാ​തെ ഉ​ള്ള പാ​ർ​ക്കിം​ഗ് ഇ​ല്ലാ​താ​ക്കു​ന്ന​ത് ടൗ​ണി​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.
ഒ​രു​മാ​സം മു​ന്പ് 50000 രൂ​പ മു​ട​ക്കി​യാ​ണ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ര​പ്പാ​ക്കി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കെ​ട്ടി​ടം പ​ണി ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന് ഇ​വി​ടെ ആ​കെ​യു​ള്ള​ത് 80 സെ​ന്‍റു വ​സ്തു​വാ​ണ്. ഇ​വി​ടെ പ​ഞ്ചാ​ത്തോ​ഫീ​സ് കം ​ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നി​ലാ​യി അ​ടു​ത്ത​കാ​ല​ത്ത് ഇ​രു​നി​ല​കെ​ട്ടി​ടം വീ​ണ്ടും പ​ണി​തു. ഇ​തി​ൽ പ​ല​മു​റി​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
വ​നി​ത ഉ​ത്പ​ന്ന വി​പ​ണ​ന​കേ​ന്ദ്ര​ത്തി​നാ​യാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ പ​ല സ്ഥ​ല​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്നി​ല്ല.
പ​രി​മി​ത​മാ​യ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്താ​ണ് ഏ​ല​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യും ല​ക്ഷ​ങ്ങ​ൾ​മു​ട​ക്കി കെ​ട്ടി​ടം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ വ​ക​വെ​ക്കാ​തെ​യാ​ണ് ഓ​രോ​കെ​ട്ടി​ട​വും കെ​ട്ടി​പ്പൊ​ക്കു​ന്ന​ത്.
ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള ഏ​ല​പ്പാ​റ ടൗ​ണി​ൽ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ടൗ​ണി​ൽ​ത​ന്നെ​യാ​ണ് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ഇ​ത് ഏ​തു​സ​മ​യ​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​ല്ലാ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യു​മാ​ണ്. ബ​സ്സ്റ്റാ​ൻ​ഡി​ന് മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ബ​സു​ക​ൾ റോ​ഡി​ൽ​ത​ന്നെ പാ​ർ​ക്കു​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നൊ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.