സ്കൂ​ൾ വാ​ർ​ഷി​കങ്ങൾ
Wednesday, January 16, 2019 10:19 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഇ​ന്നു രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മാ​നേ​ജ​ർ റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സ എ​സ്എ​ബി​എ​സ്, അ​ധ്യാ​പി​ക മേ​ഴ്സി ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും. ലൂ​ണാ​ർ റ​ബേ​ഴ്സ് എം​ഡി ഐ​സ​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ . ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പു സ​ന്ദേ​ശം ന​ൽ​കും. റി​റ്റി തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ബി​ന്ദു പ​ത്മ​കു​മാ​ർ, ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ മോ​നി​ക്ക പൈ​ന്പി​ള്ളി​ൽ, ജോ​സ് കാ​ലാ​യി​ൽ, ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, ജെ​യ്സ​ണ്‍ ജോ​ർ​ജ്, സി​സ്റ്റ​ർ ലി​സ റോ​സ്, സി​ജു ജോ​സ​ഫ്, ആ​ലീ​സ് ജോ​സ​ഫ്, പാ​ർ​വ​തി ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജോ​മോ​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും ഷാ​ജി ന​ന്ദി​യും പ​റ​യും.

തൊ​ടു​പു​ഴ: കോ-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്കൂ​ൾ കി​ഡീ​സ് വാ​ർ​ഷി​കം 17നു ​വൈ​കു​ന്നേ​രം ആ​റി​നും പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കം 18ന് ​വൈ​കു​ന്നേ​രം 5.30നും ​ന​ട​ത്തും. ദ​ർ​ശ​ന എ​സ്. നാ​യ​ർ കി​ഡീ​സ് ഡേ​യി​ലെ മു​ഖ്യാ​തി​ഥി​യാ​കും. പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ൽ നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ​യാ​ണ് മു​ഖ്യാ​തി​ഥി. താ​ലൂ​ക്ക് എ​ഡ്യു​ക്കേ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​തു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ബോ​ബി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ പ​ച്ചി​ക്ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ്ലെ​യി​സ് ജി. ​വാ​ഴ​യി​ൽ, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ ജോ​യ​ൽ ജോ​ർ​ജ് ടൊ​യി​ൻ, എം.​എ​സ്. വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.