കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ര​ക്ഷ​യ്ക്കാ​യി പ​ത്തി​ന​ആ​വ​ശ്യ​വു​മാ​യി ഇ​ൻ​ഫാം
Wednesday, January 16, 2019 10:20 PM IST
പാ​ലാ: ഇ​ൻ​ഫാം പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ത്തൂ​രി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ര​ക്ഷ​യ്ക്കാ​യി പ​ത്തി​ന ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന അ​വ​കാ​ശ പ്ര​ഖ്യാ​പ​ന രേ​ഖ പു​റ​ത്തി​റ​ക്കി.
പ്ര​ത്യേ​ക കാ​ർ​ഷി​ക ബ​ജ​റ്റ്, ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10000 രൂ​പ​യാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി ത​ള്ളു​ക, സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തു​ക, റ​ബ​റി​ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് 100 രൂ​പ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, എ​ല്ലാ വി​ള​ക​ൾ​ക്കും മി​നി​മം താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്തു​ക, വ​ളം സ​ബ്സി​ഡി പു​ന​സ്ഥാ​പി​ക്കു​ക, ജൈ​വ​കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.കൂ​ട്ടാ​യ സ​ഹ​ക​ര​ണ​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മെ​ന്നും ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. എ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ർ​ഷി​ക പു​രോ​ഗ​തി ക​ർ​ഷ​ക​രി​ലൂ​ടെ​യാ​ണ് ക​ട​ന്നു​വ​രേ​ണ്ട​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡി​ജോ കാ​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ൻ​ഫാം രൂ​പ​ത പ്ര​സി​ഡ​ന്‍റ് മാ​ത്യു മാ​ന്പ​റ​ന്പി​ൽ അ​വ​കാ​ശ പ്ര​ഖ്യാ​പ​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ത​റ​പ്പേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​ന​ത്തൂ​ർ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, സെ​ക്ര​ട്ട​റി ബേ​ബി പ​ന്ത​പ്പ​ള്ളി, ജോ​ണ്‍​സ​ണ്‍ പു​തി​യ​കു​ന്നേ​ൽ, സോ​ജ​ൻ ന​ടു​വ​ത്തേ​ട്ട്, ജോ​സി വ​യ​ലി​ൽ​ക​ള​പ്പു​ര, ബെ​ന്നി തു​ളു​വ​നാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക വി​ജ്ഞാ​ന വ്യാ​പ​ന രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ ചൊ​വ്വാ​റ്റു​കു​ന്നേ​ലി​ന് (ഭ​ര​ണ​ങ്ങാ​നം) സ​മ്മാ​നി​ച്ചു. ഫ്രാ​ൻ​സി​സ് ചെ​റി​യാ​ൻ വ​ട​ക്കേ​ഒ​ളു​ക്കാ​ലാ​യി​ൽ (ഏ​റ്റു​മാ​നൂ​ർ), ബെ​ന്നി പാ​ല​ക്ക​ൽ (മാ​ന​ത്തൂ​ർ), ജോ​സ് ജോ​സ​ഫ് ത​റ​പ്പേ​ൽ (കി​ഴ​പ​റ​യാ​ർ), സെ​ബാ​സ്റ്റ്യ​ൻ എ​സ്. എ​ട​ക്ക​ര (മൂ​ല​മ​റ്റം), ബേ​ബി ജോ​ർ​ജ് വ​ര​കു​കാ​ലാ​യി​ൽ (നീ​ലൂ​ർ), ജോ​ണ്‍ തോ​മ​സ് അ​ഴ​ക​ന്ത​റ​വ​ട​ക്കേ​ൽ (ക​ട​പ്പൂ​ർ), പി.​ജെ. ജോ​സ​ഫ് പൂ​വ​ക്കോ​ട്ട് (ജ​യ്ഗി​രി), ലൂ​ക്കോ​സ് വി.​യു. ത​ടി​യ​നാ​നി​ക്ക​ൽ (വ​യ​ല), സോ​ളി റോ​യി കു​ര്യാ​ല​പ്പു​ഴ (മാ​ന​ത്തൂ​ർ) എ​ന്നി​വ​ർ​ക്ക് മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.