‌റാ​ന്നി ക്നാ​നാ​യ ക​ൺ​വ​ൻ​ഷ​ൻ 20 മു​ത​ൽ ‌‌
Wednesday, January 16, 2019 10:39 PM IST
റാ​ന്നി: ക്നാ​നാ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 52-ാമ​ത് സു​വി​ശേ​ഷ യോ​ഗ​വും തി​രു​വ​ച​ന​ധ്യാ​ന​വും 20 മു​ത​ൽ 27 വ​രെ ഇ​ട്ടി​യ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
20ന് ​രാ​ത്രി ഏ​ഴി​ന് കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.30 ന് ​ഫാ.​ഡോ.​ജെ​യിം​സ് തോ​ട്ട​ത്തി​ൽ പ്ര​സം​ഗി​ക്കും. 21 ന് ​രാ​ത്രി 7.30 ന് ​തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര‌​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 22 ന് ​ഫാ. പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
23 ന് ​രാ​ത്രി ഏ​ഴി​ന് കു​റി​യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 7.30 ന് ​ഫാ.​ഡോ. പ്രി​ൻ​സ് മൂ​വാ​റ്റു​പു​ഴ പ്ര​സം​ഗി​ക്കും. 24 ന് ​രാ​ത്രി ഏ​ഴി​ന് അ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 7 .30 ന് ​കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ.​ഡേ​വി​ഡ് ചി​റ​മ്മ​ൽ പ്ര​സം​ഗി​ക്കും. 25 ന് ​രാ​വി​ലെ 10.30 ന് ​വ​നി​താ സം​ഗ​മ​ത്തി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫാ.​റോ​യി മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ.​ജേ​ക്ക​ബ് ചെ​റി​യാ​ൻ പ്ര​സം​ഗി​ക്കും. രാ​ത്രി 7.30 ന് ​ഫാ.​എ.​പി ജേ​ക്ക​ബ് സ​ന്ദേ​ശം ന​ൽ​കും.
26 ന് ​രാ​ത്രി 7.30 ന് ​ഫാ.​ജോ​ൺ ചൊ​ള്ളാ​നി​ൽ ക​പ്പൂ​ച്ചി​ൻ പ്ര​സം​ഗി​ക്കും.
27 ന് ​രാ​ത്രി ഏ​ഴി​ന് കു​റി​യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. 7.15ന് ​മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് പ്ര​സം​ഗി​ക്കും. ‌