റോഡിലെ കുഴിയിൽ ഓട്ടോറിക്ഷ കുടുങ്ങി; വീട്ടമ്മയ്ക്ക് പരിക്ക്
Wednesday, January 16, 2019 10:49 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ട​മാ​ളി​ക റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ച്ച കു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ കു​ടു​ങ്ങി. വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി പ്രേ​മ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നെ​റ്റി​യി​ൽ മു​റി​വേ​റ്റ പ്രേ​മ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബാം​ഗ​മാ​യ ഡ്രൈ​വ​ർ മ​ധു​വി​നും പ​രി​ക്കു​ണ്ട്. അ​ഞ്ചു​പേ​ർ യാ​ത്ര ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ട്ട​പ്പാ​ടി കാ​ര​റ​യി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ട് അ​ൽ​മ ആ​ശു​പ​ത്രി​യി​ലെ​ത്തി തി​രി​ച്ചു​പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം.തെ​ങ്ക​ര സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ട​മാ​ളി​ക റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ​ടു​ത്ത കു​ഴി​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ വീ​ണ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.