മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ലഡ്ബാ​ങ്ക് നിർമാണത്തിനു കരാറായി
Wednesday, January 16, 2019 10:49 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടും എം​പി എ​ൽ എ ​ഡി എ​സ് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്കി​ന്‍റെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നും താ​ലൂ​ക്കാ​ശു​പ​ത്രി എ​ച്ച് എം ​സി യും ​ത​മ്മി​ലു​ള്ള ക​രാ​റും ബ്ല​ഡ് ബാ​ങ്കി​ന്‍റെ നി​ർ​മ്മാ​ണ ചു​മ​ത​ല ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ലി​മി​റ്റ​ഡി​നെ ഏ​ൽ​പ്പി​ക്കു​ന്ന​തി​ന്‍റെ ക​രാ​റും ഒ​പ്പു വ​ച്ചു.
എം​പി എം.​ബി. രാ​ജേ​ഷ്, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബൈ​ദ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സെ​ബാ​സ്റ്റ്യ​ൻ, കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ. സു​ബാ​ഷ് എ​ച്ച് എ​ൽ എ​ൽ ന്‍റെ പ്ര​തി​നി​ധി​ക​ൾ ലി​വി​ൻ, ഉ​ദ​യ​കു​മാ​ർ, ത്രീ ​എ​ബി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ: ​പ​മീ​ലി, എ​ച്ച് എം​സി പ്ര​തി​നി​ധി​ക​ൾ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നി​ന് ആ​ശു​പ​ത്രി പാ​ലി​യേ​റ്റി​വ് ഹാ​ളി​ൽ വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ബ്ല​ഡ് ബാ​ങ്കി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 82.82 ല​ക്ഷ​ത്തി​ൽ 70 ല​ക്ഷം കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡും 12.82 ല​ക്ഷം എംപി എ​ൽഎഡിഎ​സ് ഫ​ണ്ടും ആ​ണ് ന​ൽ​കു​ന്ന​ത്. ബ്ല​ഡ് ക​ബോ​ണ​ന്‍റ് സെ​പ്പ​റേ​ഷ​ൻ യൂ​ണി​റ്റോ​ഡ് കൂ​ടി​യാ​ണ് ബ്ല​ഡ് ബാ​ങ്ക് നി​ർ​മ്മി​ക്കു​ന്ന​ത്.