പു​ക​യി​ല ഉ​ത്പ​ന്നക്കട​ത്ത് : പ്ര​തി പി​ടി​യി​ൽ
Wednesday, January 16, 2019 10:49 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ൽ വ​ൻ തോ​തി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​ക്കെ​ത്തി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​വാ​ളി​ക്കു​ണ്ട് പ​ടി​ഞ്ഞാ​റ്റി​ൽ വീ​ട്ടി​ലെ സു​ബൈ​ർ എ​ന്ന ബാ​ബു​വി​നെ​യാ​ണ് ( 44)എ​സ് ഐ ​അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇക്കഴിഞ്ഞ ഡി​സം​ബ​ർ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കൊ​ടു​വാ​ളി​കു​ണ്ട് ഭാ​ഗ​ത്ത് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ഹാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​യാ​ൾ ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.​എ എ​സ് ഐ ​സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ർ​ദ്ധ​രാ​ത്രി​യി​ൽ ഇ​ത് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.