"താ​ത്കാ​ലി​ക ബീച്ചിൽ' താത്കാലിക ത​ട​യ​ണ
Wednesday, January 16, 2019 10:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ള​യാ​ന​ന്ത​രം കു​ന്തി​പ്പു​ഴ​യി​ൽ രൂ​പം​കൊ​ണ്ട സൈ​ര​ന്ധ്രി ബീ​ച്ചി​നോ​ടു ചേ​ർ​ന്നു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചു.
തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​ ഈ ​പ്ര​ദേ​ശ​ത്തെ എ​ഴു​പ​തു സ്ത്രീ​തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നു​ദി​വ​സം​കൊ​ണ്ടാ​ണ് താ​ത്കാ​ലി​ക ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ്ര​ള​യ​ത്തി​ൽ പു​ഴ ഗ​തി​മാ​റി ഇ​വി​ടെ ബീ​ച്ചി​ന് സ​മാ​ന​മാ​യ ക​ര രൂ​പ​പെ​ട്ടി​രു​ന്നു. ഇ​തോ​ടൊ​പ്പം മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പു​ഴ​യി​ൽ മ​ണ​ൽ​നി​റ​യു​ക​യും ചെ​യ്തു. ഇതുമൂലം വേ​ന​ൽ തു​ട​ക്ക​ത്തി​ലേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ല​വി​ത​ര​ണം ന​ന്നേ കു​റ​ഞ്ഞു.
പു​ഴ​യോ​ര​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളെ​ല്ലാം വ​റ്റി​ത്തു​ട​ങ്ങി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡം​ഗം എം.​ഹം​സ​യു​ടെ ടെ ​നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.