മ​ക​ര​കൊ​യ്ത്തി​നു പാ​ക​മാ​യി തെ​ങ്ക​ര പാ​ട​ശേ​ഖ​ര​ങ്ങ​ൾ
Wednesday, January 16, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ നെ​ല്ല​റ​യാ​യ തെ​ങ്ക​ര പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ക​ര​കൊ​യ്ത്തി​നു പാ​ക​മാ​യി തെ​ങ്ക​ര കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള കൊ​റ്റി​യോ​ട്, തൊ​ടു​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ൽ​വ​യ​ലു​ക​ൾ കൊ​യ്ത്തി​നു ത​യാ​റാ​യ​ത്.
പ്ര​ള​യ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ ഹെ​ക്ട​ർ ക​ണ​ക്കി​നു കൃ​ഷി​ഭൂ​മി വെ​ള്ള​ത്തി​ലാ​യി. ശ​ക്ത​മാ​യ മ​ഴ​യി​ൽ നെ​ൽ​വ​യ​ലു​ക​ൾ ഒ​ഴു​കി​പോ​യ​തി​നു പു​റ​മേ തൊ​ടു​കാ​ട്, മേ​ലാ​മു​റി ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി. ഇ​തു​മൂ​ലം നെ​ൽ​കൃ​ഷി മ​ണ്ണി​ന് അ​ടി​യി​ൽ​പെ​ട്ടു. ക​നാ​ൽ നി​റ​ഞ്ഞൊ​ഴു​കി​യ​തു​മൂ​ലം കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. തെ​ങ്ങ്, ക​വു​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളെ​ല്ലാം ന​ശി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​രും നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ചു. തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ഒ​രു​ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
മെ​ഴു​കും​പാ​റ, ആ​ന​മൂ​ളി മേ​ഖ​ല​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. എ​ങ്കി​ലും നെ​ൽ​കൃ​ഷി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് കൊ​റ്റി​യോ​ട്ടെ ക​ർ​ഷ​ക​ർ.
സാ​ധാ​ര​ണ മ​ക​ര​മാ​സം പ​കു​തി​യാ​കു​ന്പോ​ഴാ​ണ് നെ​ൽ​വ​യ​ലു​ക​ൾ മ​ക​ര​കൊ​യ്ത്തി​നു പാ​ക​മാ​കാ​റു​ള്ള​ത്. കൊ​റ്റി​യോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ മൂ​ന്നേ​ക്ക​റോ​ളം പാ​ട​മാ​ണ് കൊ​യ്ത്തി​നു പാ​ക​മാ​യി​ട്ടു​ള്ള​ത്. തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ്ര​വൃ​ത്തി​ക​ൾ സ​ജീ​വ​മാ​ണ്. ഇ​തി​നാ​ൽ കൊ​യ്ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​മോ​യെ​ന്ന ഭീ​തി​യും നി​ല​നി​ല്ക്കു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ കൊ​യ്ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ൻ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടി. ഒ​ടു​വി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കൊ​യ്ത്ത് ന​ട​ത്തി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ല​ത്ത് തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു​ണ്ട്.