സാന്ത്വനം പദ്ധതിയുടെ ഭാഗമായി കാ​പ്പാ​ട് ബീ​ച്ചി​ലേ​ക്ക് വി​നോ​ദ​യാ​ത്ര
Wednesday, January 16, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​മ​രം​പു​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്താ​യി ന​ട​ത്തു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കി​ട​പ്പി​ലാ​യ​വ​ർ​ക്കും മാ​റാ​രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​മാ​യി കാ​പ്പാ​ട് ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി. വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന പ​ത്തു​പേ​ർ ഉ​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം രോ​ഗ​ബാ​ധി​ത​ർ കോ​ഴി​ക്കോ​ട് പ്ലാ​ന​റ്റോ​റി​യം ക​ണ്ട് കാ​പ്പാ​ട് എ​ത്തു​ന്പോ​ൾ അ​വ​രെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ്ര​ദേ​ശ​ത്തെ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ചേ​മ​ഞ്ചേ​രി​യി​ലെ ക​ലാ​കാ​രന്മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പാ​ല​ക്ക​ഴി ബ്ലെ​യ്സ് ക്ല​ബ് വി​ജ​യി​ക​ൾ

അ​ല​ന​ല്ലൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ജി​ല്ലാ​ത​ല കാ​യി​ക​മേ​ള​യി​ൽ ഫു​ട്ബോ​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​ഴി ബ്ലെ​യ്സ് ക്ല​ബ് ഷൂ​ട്ടൗ​ട്ടി​ൽ മൂ​ന്നി​നെ​തി​രേ അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക് തൃ​ത്താ​ല എ​ൻ​ജി​നീ​യ​ർ റോ​ഡ് ഗാ​ല​ക്സി ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യന്മാ​രാ​യി.
വോ​ളി​ബോ​ളി​ൽ നേ​രി​ട്ടു​ള്ള ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് ചാ​ത്ത​ൻ​കാ​വ് സ്പോ​ർ​ട്്സ് ക്ല​ബ് അ​ട്ട​പ്പാ​ടി ഗ്രീ​ൻ​സ്റ്റാ​ർ ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഡ​ബി​ൾ മ​ത്സ​ര​ത്തി​ൽ നെന്മാ​റ ആ​ക്ടീ​വ് ബോ​യ്സ് ക്ല​ബ് ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് ചാ​ത്ത​ൻ​കാ​വ് സ്പോ​ർ​ട്സ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.