ജി​ല്ലാ സീ​നി​യ​ർ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ൾ
Wednesday, January 16, 2019 10:53 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന ജി​ല്ലാ സീ​നി​യ​ർ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ നെന്മാ​റ ഫീ​നി​ക്സ് ക്ല​ബും വ​നി​താ വി​ഭാ​ഗ​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി ല​യ​ണ്‍ സോ​ക്ക​ർ ക്ല​ബും ചാ​ന്പ്യന്മാ​രാ​യി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ നെന്മാ​റ അ​ശ്വ​മേ​ധം ക്ല​ബ് ര​ണ്ടാം​സ്ഥാ​ന​വും വ​നി​താ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ല​ങ്കോ​ട് യോ​ഗി​നി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ജി​ല്ലാ ക​ബ​ഡി അ​സോ​സി​യേ​ഷ​നും കി​ഴ​ക്ക​ഞ്ചേ​രി ല​യ​ണ്‍​സ് സോ​ക്ക​ർ ക്ല​ബു​മാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 22, 23 തീ​യ​തി​ക​ളി​ൽ കാ​സ​ർ​കോ​ഡ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ക്കും.