ഒ​റ്റ​പ്പെ​ട​ലി​ൽ​നി​ന്ന് അ​വ​ർ ഒ​ത്തു​കൂ​ടി; കൃ​പ​യു​ടെ സ്നേ​ഹ​ത്ത​ണ​ലി​ൽ
Wednesday, January 16, 2019 10:53 PM IST
പാ​ല​ക്കാ​ട്: ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ ത​ള​ർ​ന്നു​പോ​യ ഒ​രു കൂ​ട്ടം രോ​ഗി​ക​ളു​ടെ​യും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ​യും സം​ഗ​മ വേ​ദി​യാ​യി വാ​ടി​ക ഉ​ദ്യാ​നം. പാ​ലി​യേ​റ്റീ​വ് കെ​യ​ർ​ദി​ന​ത്തി​ൽ ആ​ല​ത്തൂ​ർ കൃ​പ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.
ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റി​ലേ​റെ​പേ​ർ ഒ​ത്തു​കൂ​ടി​യ​ത്. വേ​ദ​ന​ക​ൾ പ​ര​സ്പ​രം മ​റ​ന്ന് അ​നു​ഭ​വ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളു​മാ​യി ഒ​രു​ദി​നം അ​വ​ർ ശി​ലാ​വാ​ടി​ക​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി. പാ​ല​ക്കാ​ട് റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് കാ​സിം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 2010-ൽ ​സ്ഥാ​പി​ച്ച കൃ​പ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ 680-ല​ധി​കം രോ​ഗി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 194 പേ​രെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘം പ​രി​ച​രി​ച്ചു വ​രു​ന്നു. വാ​ട്ട​ർ​ബെ​ഡ്, വീ​ൽ​ചെ​യ​ർ, റേ​ഷ​ൻ, പെ​ൻ​ഷ​ൻ എ​ന്നി​വ​യും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ന​ല്കി​വ​രു​ന്നു.
നാ​ലാം​ത​വ​ണ​യാ​ണ് രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സം​ഗ​മം ന​ട​ത്തു​ന്ന​ത്.
താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലി​നി​ക്കി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ. ആ​ല​ത്തൂ​ർ ക്ര​സ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ്, മോ​ഡ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ, അ​ൽ​മ​നാ​ർ മ​ദ്ര​സ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
അ​ബ്ദു​ള്ള ഹൈ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ എം.​സു​ലൈ​മാ​ൻ, പി.​വി.​വി​ജ​യ​രാ​ഘ​വ​ൻ, കെ.​എ.​അ​ബ്ദു​സ​ലാം, അ​ല​വി ഹാ​ജി, ഹ​സ​നാ​ർ​കു​ട്ടി, അ​ബൂ ഫൈ​സ​ൽ, ഷ​ബീ​ർ അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ബ്ദു​ള്ള ഹ​സ​നാ​ർ, ജം​ഷീ​ർ, സാ​ബു അ​ബൂ​ബ​ക്ക​ർ, അ​ബു​ൽ അ​അ​ലാ, ഷ​റീ​ന ഉ​മ​ർ, റ​ഫീ​ഖ്, ന​സീ​ർ, അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.