കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മാ​ട്ടു​പ്പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു
Wednesday, January 16, 2019 10:53 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ തൈ​പ്പൊ​ങ്ക​ൽ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ മാ​ട്ടു​പ്പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു. അ​ല​ങ്ക​രി​ച്ച നാ​ൽ​ക്കാ​ലി​ക​ൾ​ക്കു പൊ​ങ്ക​ൽ പ്ര​സാ​ദം ന​ല്കി. പി​ന്നീ​ട് രാ​ത്രി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി. ക​ർ​ഷ​ക​ർ തോ​പ്പു​ക​ളി​ലും വ​യ​ലു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ കൂ​ടാ​ര​ത്തി​ലാ​ണ് മാ​ട്ടു​പ്പൊ​ങ്ക​ൽ ന​ട​ത്തി​യ​ത്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. പു​തു​വ​സ്ത്ര​വും സ​ദ്യ​യും ന​ല്കി ഇ​വ​രെ ആ​ദ​രി​ച്ചു.